Tuesday, September 15, 2015

തക്കാളി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

************************************************************************
(കുറെ നാളുകളായി ഞാൻ തക്കാളി കൃഷി വിജയകരമായി ചെയ്യാറുണ്ട് .എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ മനസിലാക്കിയ കുറെ കാര്യങ്ങൾ നിങ്ങൾക്കു വേണ്ടി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു )
തക്കാളി ഒരു ശീതകാല പച്ചക്കറിയാണ് ..ഒക്ടോബർ - നവംബർ മാസങ്ങളിലാണ് നടേണ്ടത്.ജനുവരി - ഫെബ്രുവരി മാസങ്ങളിൽ വിളവെടുക്കാം ...തക്കാളി ചെടിയെ ബാധിക്കുന്ന പ്രധാന രോഗമാണ് ബാക്ടീരിയ വാട്ടം ...ഇതിനെ പ്രതിരോധിക്കാൻ മണ്ണ് ബാഗിൽ നിറയ്ക്കുന്നതിനു മുൻപ് 2 ദിവസം വെയിൽ കൊള്ളിക്കുക ..ബാഗിൽ ഒരു സ്പൂണ്‍ കുമ്മായം ഇട്ടുകൊടുക്കുക .. ചൂട് കൂടുന്ന സമയത്ത് കായ്‌ പിടുത്തം കുറയും ..അതുകൊണ്ട് അല്പം തണൽ കൊടുക്കുക ..ചുവട്ടിൽ കരിയിലകൾ കൊണ്ട് പുതയിട്ട് കൊടുക്കുക ..രാവിലെയും വൈകിട്ടും നനയ്ക്കുക ...മിതമായ അളവിൽ മാത്രമേ തക്കാളി ചെടിക്ക് വെള്ളവും വളവും നല്കാവൂ ..അല്ലെങ്കിൽ ചുവടു ചീഞ്ഞു പോകും ...ബാക്ടീരിയ വാട്ടം ബാധിക്കുന്ന ചെടി വേരോടെ പിഴുതു നശിപ്പിക്കേണ്ടതാണ്...അല്ലെങ്കിൽ രോഗം മറ്റു ചെടികളെയും ബാധിക്കും ...ചിത്ര കീടത്തിന്റെ ആക്രമണം ബാധിച്ച ഇലകൾ പറിച്ചു നശിപ്പിക്കുക .
പരാഗണം നടന്നാൽ മാത്രമേ കായ്കൾ ഉണ്ടാവുകയുള്ളൂ .പരാഗണം കൃത്യമായി നടന്നില്ലെങ്കിൽ പൂക്കൾ കൊഴിഞ്ഞുപോവുകയും കായ്‌ പിടിക്കാതിരിക്കുകയും ചെയ്യും .അതിനു നമുക്ക് കൃത്രിമ പരാഗണം നടത്താം . പൂവ് കുലുങ്ങത്തക്ക വിധത്തിൽ തണ്ടിൽ ചെറുതായി തട്ടി കൊടുക്കാം .ഒരു രണ്ടു മിനിട്ട് നേരത്തേക്ക് ഇങ്ങനെ ചെയ്യുക .രാവിലെ വേണം ചെയ്യാൻ .എല്ലാ ദിവസവും ചെയ്താൽ, ഉണ്ടാവുന്ന പൂവുകളെല്ലാം കായ്‌ പിടിക്കും .
തക്കാളി ചെടി രണ്ടു ശിഖരമായി വളർത്തുക .കൂടുതൽ ശിഖരങ്ങൾ ഉണ്ടായാൽ ചെടിക്ക് കൂടുതൽ ഊർജം ഉപയോഗിക്കേണ്ടതായി വരും .തന്മൂലം കായ്കൾക്കു വലിപ്പം കുറവായിരിക്കും .രണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു സ്പൂണ്‍ കുമ്മായം ഇട്ടുകൊടുക്കുന്നതു നല്ലതാണ് .
വളമായി ഫിഷ്‌ അമിനോ ആസിഡ് മാത്രം ഉപയോഗിച്ചാൽ മതി .ഇത് ഒരു നല്ല വളവും കീടനാശിനിയുമാണ് .ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കാൻ ഒരു കിലോ മത്തി വാങ്ങി തീരെ ചെറുതായി മുറിക്കുക .ഒരു കിലോ ശർക്കര നന്നായി ചീകി ചേർക്കുക .20 ദിവസം വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക .21 മത്തെ ദിവസം അരിച്ചെടുത്ത്‌ കുപ്പിയിലാക്കി സൂക്ഷിക്കുക .ഒരു ലിറ്റർ വെള്ളത്തിൽ 2 ml എന്ന കണക്കിൽ രണ്ടാഴ്ച കൂടുമ്പോൾ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയും ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യാം .
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും മികച്ച രീതിയിൽ തക്കാളി കൃഷി ചെയ്യാം .

Monday, December 1, 2014

18 മണി പയര്‍

ഇത് 18 മണി പയര്‍ നന്നായി പരിപാലിച്ചാല്‍ ഒരു തടത്തില്‍ നിന്നും[4 ചെടി ] 8 ടൂ 10 കിലോ പയര്‍ വരെ ഉണ്ടാകും
ഞാന്‍ ചെയ്യുന്ന രീതി 

..............................................
തടങ്ങള്‍ തമ്മില്‍ 4 x 3 അടി അകലം 2 അടി വ്യാസത്തില്‍ അത്രയും താഴ്ചയില്‍ വാഴയ്ക്ക് കുഴി എടുക്കുന്ന പോലെ വൃത്തത്തില്‍ കുഴി എടുക്കുക അതില്‍ അര അടി അടി കനത്തില്‍ ആദ്യം വാഴ പോല അടുക്കുക അതിനു മുകളില്‍ അര അടി കനത്തില്‍ ഉണക്ക ഇല ഇടുക അതിനു . മുകളില്‍ അര അടി കനം 5 കിലോ കമ്പോസ്റ്റ് . അല്ലേല്‍ ഉണക്ക ചാണകം+ എല്ല് പൊടി 100 g + കുമ്മായം 200 g + ഇല ചാരം 200 g മണ്ണ് മായി കൂട്ടി കലര്‍ത്തി നിറക്കുക .അതിനു മുകളില്‍ 3 ഇഞ്ച് കനത്തില്‍ മണ്ണും 100 g npk കൂട്ട് വളവും കൂടി മിക്സ്‌ ചെയ്തു നിറക്കുക ബാക്കി വരുന്ന 3 ഇഞ്ച്‌ കനം വെള്ളം ഒഴിക്കുവാന്‍ ഇട്ടേക്കുക .
ഇനിയും 8 മണിക്കൂര്‍ തേയില ഇട്ടു തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം അതില്‍ വിത്ത്‌ ഒരു ടവല്‍ ഇല്‍ കെട്ടി ഇട്ടു ഈ വെള്ളത്തില്‍ താഴ്ത്തി ഇടുക . ശേഷം ഈ ടവല്‍ എടുത്തു അടുത്ത ഒരു ടവല്‍ നനച്ചതിനു ശേഷം അതില്‍ പൊതിഞ്ഞു വെക്കുക 16 മണിക്കൂര്‍ ഇനിയും ഈ ടവല്‍ തുടന്നു നോക്കുമ്പോള്‍ എല്ലാ വിത്തിനും ചെറിയ ഒരു മുള പൊട്ടിയിരിക്കും ഈ വിത്തുകള്‍ മാത്രം എടുത്തു മണ്ണില്‍ ഒരിഞ്ചു താഴ്ത്തി ഒരു തടത്തില്‍ 6ഇഞ്ച്‌ അകലത്തില്‍ ചതുരമൂല വരത്തക്കവിധം മൂടുക . ഈ വിത്തുകള്‍ 2 ദിവസം കഴിയുമ്പോള്‍ കിളിര്തിരിക്കും[ ഈ സമയം തന്നെ ഒരു തടം പയറിനു 6 ടൂ 8 വീതം ചീരകള്‍ തടത്തിന്റെ വരംബിനു പയരുമായി 6 ഇഞ്ച് അകത്തി നട്ടാല്‍ പയര്‍ പന്തലില്‍ കയരുന്നസംയാത്തെക്ക് നമുക്ക് ഓരോ തടത്തില്‍ നിന്നും ഓരോ കിലോ ചീരയും കിട്ടും ]. അടുത്ത നാല് ദിവസം ആകുമ്പോള്‍ 2 ഇല ആകും പിന്നെ 4 ദിവസം ആകുമ്പോള്‍ വീണ്ടും 2 ഇല വരും . ഇപ്പോള്‍ ഇതില്‍ ഓരോ തടതിനും 40g ഫാക്ടം ഫോസ് 4 ലിടര്‍ വെള്ളത്തില്‍ നന്നായി കലക്കി ഒഴിച്ച് കൊടുക്കുക . അടുത്ത ഒരാഴ്ചക്കകം വള്ളി വീശും ഉടന്‍ വള്ളികള്‍ 7 അടി പൊക്കമുള്ള പന്തലിലേക്ക് ചരട് കെട്ടി കയറ്റി വിടുക . വീണ്ടും ഓരോ ആഴ്ചയിലും ഫാക്ടം ഫോസ് മുകളില്‍ പറഞ്ഞ പോലെ കലക്കി ഒഴിക്കുക . 1 മാസം ആകുമ്പോള്‍ വള്ളികള്‍ 7 അടി പൊക്കത്തില്‍ വളര്‍ന്നിരിക്കും അടുത്ത 10 ദിവസത്തിനകം എല്ലാ പയറും പൂത്തിരിക്കും . ഇപ്പോള്‍ ഓരോ തടതിനും ഒന്നിട വിട്ടു ആഴ്ചകളില്‍ 40 g ഫാക്ടം ഫോസും അടുത്ത ആഴ്ചയില്‍ 40 ഗ്രാം npk കൂട്ടുവലവും ഇട്ടു അല്പല്‍പ്പം മണ്ണിട്ട്‌ കൊടുക്കുക [ 1 ഇഞ്ച് മണ്ണ് വീതം കനത്തില്‍ ഓരോ പ്രാവശ്യവും ] പിന്നെ നല്ല കനത്തില്‍ പച്ചില ഇട്ടു ചുവടു മൂടുക ഈര്‍പ്പം നിലനിര്‍ത്താന്‍ ചുവട്ടില്‍ 2 അടി വ്യാസത്തില്‍ . ഇപ്രകാരം ചെയ്‌താല്‍ ഒരു തടത്തില്‍ നിന്നും 8 ടൂ 10 കിലോ പയര്‍ ലഭിക്കും മുഞ്ഞ/ചാഴി/ തണ്ട് തുരപ്പന്‍ ഇവയാണ് മുഖ്യ ശത്രുക്കള്‍ അവയ്ക്ക് കീടനാശിനി ഓരോ 10 ദിവസം കൂടുംബോലും ഡോസ് കുറച്ചു സ്പ്രേ ചെയ്യണം