തക്കാളി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
************************************************************************
************************************************************************
(കുറെ നാളുകളായി ഞാൻ തക്കാളി കൃഷി വിജയകരമായി ചെയ്യാറുണ്ട് .എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ മനസിലാക്കിയ കുറെ കാര്യങ്ങൾ നിങ്ങൾക്കു വേണ്ടി ഇവിടെ പോസ്റ്റ് ചെയ്യുന്നു )
തക്കാളി ഒരു ശീതകാല പച്ചക്കറിയാണ് ..ഒക്ടോബർ - നവംബർ മാസങ്ങളിലാണ് നടേണ്ടത്.ജനുവരി - ഫെബ്രുവരി മാസങ്ങളിൽ വിളവെടുക്കാം ...തക്കാളി ചെടിയെ ബാധിക്കുന്ന പ്രധാന രോഗമാണ് ബാക്ടീരിയ വാട്ടം ...ഇതിനെ പ്രതിരോധിക്കാൻ മണ്ണ് ബാഗിൽ നിറയ്ക്കുന്നതിനു മുൻപ് 2 ദിവസം വെയിൽ കൊള്ളിക്കുക ..ബാഗിൽ ഒരു സ്പൂണ്‍ കുമ്മായം ഇട്ടുകൊടുക്കുക .. ചൂട് കൂടുന്ന സമയത്ത് കായ് പിടുത്തം കുറയും ..അതുകൊണ്ട് അല്പം തണൽ കൊടുക്കുക ..ചുവട്ടിൽ കരിയിലകൾ കൊണ്ട് പുതയിട്ട് കൊടുക്കുക ..രാവിലെയും വൈകിട്ടും നനയ്ക്കുക ...മിതമായ അളവിൽ മാത്രമേ തക്കാളി ചെടിക്ക് വെള്ളവും വളവും നല്കാവൂ ..അല്ലെങ്കിൽ ചുവടു ചീഞ്ഞു പോകും ...ബാക്ടീരിയ വാട്ടം ബാധിക്കുന്ന ചെടി വേരോടെ പിഴുതു നശിപ്പിക്കേണ്ടതാണ്...അല്ലെങ്കിൽ രോഗം മറ്റു ചെടികളെയും ബാധിക്കും ...ചിത്ര കീടത്തിന്റെ ആക്രമണം ബാധിച്ച ഇലകൾ പറിച്ചു നശിപ്പിക്കുക .
പരാഗണം നടന്നാൽ മാത്രമേ കായ്കൾ ഉണ്ടാവുകയുള്ളൂ .പരാഗണം കൃത്യമായി നടന്നില്ലെങ്കിൽ പൂക്കൾ കൊഴിഞ്ഞുപോവുകയും കായ് പിടിക്കാതിരിക്കുകയും ചെയ്യും .അതിനു നമുക്ക് കൃത്രിമ പരാഗണം നടത്താം . പൂവ് കുലുങ്ങത്തക്ക വിധത്തിൽ തണ്ടിൽ ചെറുതായി തട്ടി കൊടുക്കാം .ഒരു രണ്ടു മിനിട്ട് നേരത്തേക്ക് ഇങ്ങനെ ചെയ്യുക .രാവിലെ വേണം ചെയ്യാൻ .എല്ലാ ദിവസവും ചെയ്താൽ, ഉണ്ടാവുന്ന പൂവുകളെല്ലാം കായ് പിടിക്കും .
തക്കാളി ചെടി രണ്ടു ശിഖരമായി വളർത്തുക .കൂടുതൽ ശിഖരങ്ങൾ ഉണ്ടായാൽ ചെടിക്ക് കൂടുതൽ ഊർജം ഉപയോഗിക്കേണ്ടതായി വരും .തന്മൂലം കായ്കൾക്കു വലിപ്പം കുറവായിരിക്കും .രണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു സ്പൂണ്‍ കുമ്മായം ഇട്ടുകൊടുക്കുന്നതു നല്ലതാണ് .
വളമായി ഫിഷ് അമിനോ ആസിഡ് മാത്രം ഉപയോഗിച്ചാൽ മതി .ഇത് ഒരു നല്ല വളവും കീടനാശിനിയുമാണ് .ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കാൻ ഒരു കിലോ മത്തി വാങ്ങി തീരെ ചെറുതായി മുറിക്കുക .ഒരു കിലോ ശർക്കര നന്നായി ചീകി ചേർക്കുക .20 ദിവസം വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക .21 മത്തെ ദിവസം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കുക .ഒരു ലിറ്റർ വെള്ളത്തിൽ 2 ml എന്ന കണക്കിൽ രണ്ടാഴ്ച കൂടുമ്പോൾ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയും ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യാം .
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും മികച്ച രീതിയിൽ തക്കാളി കൃഷി ചെയ്യാം .
0 comments:
Post a Comment