Monday, December 1, 2014

18 മണി പയര്‍

ഇത് 18 മണി പയര്‍ നന്നായി പരിപാലിച്ചാല്‍ ഒരു തടത്തില്‍ നിന്നും[4 ചെടി ] 8 ടൂ 10 കിലോ പയര്‍ വരെ ഉണ്ടാകും
ഞാന്‍ ചെയ്യുന്ന രീതി 




..............................................
തടങ്ങള്‍ തമ്മില്‍ 4 x 3 അടി അകലം 2 അടി വ്യാസത്തില്‍ അത്രയും താഴ്ചയില്‍ വാഴയ്ക്ക് കുഴി എടുക്കുന്ന പോലെ വൃത്തത്തില്‍ കുഴി എടുക്കുക അതില്‍ അര അടി അടി കനത്തില്‍ ആദ്യം വാഴ പോല അടുക്കുക അതിനു മുകളില്‍ അര അടി കനത്തില്‍ ഉണക്ക ഇല ഇടുക അതിനു . മുകളില്‍ അര അടി കനം 5 കിലോ കമ്പോസ്റ്റ് . അല്ലേല്‍ ഉണക്ക ചാണകം+ എല്ല് പൊടി 100 g + കുമ്മായം 200 g + ഇല ചാരം 200 g മണ്ണ് മായി കൂട്ടി കലര്‍ത്തി നിറക്കുക .അതിനു മുകളില്‍ 3 ഇഞ്ച് കനത്തില്‍ മണ്ണും 100 g npk കൂട്ട് വളവും കൂടി മിക്സ്‌ ചെയ്തു നിറക്കുക ബാക്കി വരുന്ന 3 ഇഞ്ച്‌ കനം വെള്ളം ഒഴിക്കുവാന്‍ ഇട്ടേക്കുക .
ഇനിയും 8 മണിക്കൂര്‍ തേയില ഇട്ടു തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം അതില്‍ വിത്ത്‌ ഒരു ടവല്‍ ഇല്‍ കെട്ടി ഇട്ടു ഈ വെള്ളത്തില്‍ താഴ്ത്തി ഇടുക . ശേഷം ഈ ടവല്‍ എടുത്തു അടുത്ത ഒരു ടവല്‍ നനച്ചതിനു ശേഷം അതില്‍ പൊതിഞ്ഞു വെക്കുക 16 മണിക്കൂര്‍ ഇനിയും ഈ ടവല്‍ തുടന്നു നോക്കുമ്പോള്‍ എല്ലാ വിത്തിനും ചെറിയ ഒരു മുള പൊട്ടിയിരിക്കും ഈ വിത്തുകള്‍ മാത്രം എടുത്തു മണ്ണില്‍ ഒരിഞ്ചു താഴ്ത്തി ഒരു തടത്തില്‍ 6ഇഞ്ച്‌ അകലത്തില്‍ ചതുരമൂല വരത്തക്കവിധം മൂടുക . ഈ വിത്തുകള്‍ 2 ദിവസം കഴിയുമ്പോള്‍ കിളിര്തിരിക്കും[ ഈ സമയം തന്നെ ഒരു തടം പയറിനു 6 ടൂ 8 വീതം ചീരകള്‍ തടത്തിന്റെ വരംബിനു പയരുമായി 6 ഇഞ്ച് അകത്തി നട്ടാല്‍ പയര്‍ പന്തലില്‍ കയരുന്നസംയാത്തെക്ക് നമുക്ക് ഓരോ തടത്തില്‍ നിന്നും ഓരോ കിലോ ചീരയും കിട്ടും ]. അടുത്ത നാല് ദിവസം ആകുമ്പോള്‍ 2 ഇല ആകും പിന്നെ 4 ദിവസം ആകുമ്പോള്‍ വീണ്ടും 2 ഇല വരും . ഇപ്പോള്‍ ഇതില്‍ ഓരോ തടതിനും 40g ഫാക്ടം ഫോസ് 4 ലിടര്‍ വെള്ളത്തില്‍ നന്നായി കലക്കി ഒഴിച്ച് കൊടുക്കുക . അടുത്ത ഒരാഴ്ചക്കകം വള്ളി വീശും ഉടന്‍ വള്ളികള്‍ 7 അടി പൊക്കമുള്ള പന്തലിലേക്ക് ചരട് കെട്ടി കയറ്റി വിടുക . വീണ്ടും ഓരോ ആഴ്ചയിലും ഫാക്ടം ഫോസ് മുകളില്‍ പറഞ്ഞ പോലെ കലക്കി ഒഴിക്കുക . 1 മാസം ആകുമ്പോള്‍ വള്ളികള്‍ 7 അടി പൊക്കത്തില്‍ വളര്‍ന്നിരിക്കും അടുത്ത 10 ദിവസത്തിനകം എല്ലാ പയറും പൂത്തിരിക്കും . ഇപ്പോള്‍ ഓരോ തടതിനും ഒന്നിട വിട്ടു ആഴ്ചകളില്‍ 40 g ഫാക്ടം ഫോസും അടുത്ത ആഴ്ചയില്‍ 40 ഗ്രാം npk കൂട്ടുവലവും ഇട്ടു അല്പല്‍പ്പം മണ്ണിട്ട്‌ കൊടുക്കുക [ 1 ഇഞ്ച് മണ്ണ് വീതം കനത്തില്‍ ഓരോ പ്രാവശ്യവും ] പിന്നെ നല്ല കനത്തില്‍ പച്ചില ഇട്ടു ചുവടു മൂടുക ഈര്‍പ്പം നിലനിര്‍ത്താന്‍ ചുവട്ടില്‍ 2 അടി വ്യാസത്തില്‍ . ഇപ്രകാരം ചെയ്‌താല്‍ ഒരു തടത്തില്‍ നിന്നും 8 ടൂ 10 കിലോ പയര്‍ ലഭിക്കും മുഞ്ഞ/ചാഴി/ തണ്ട് തുരപ്പന്‍ ഇവയാണ് മുഖ്യ ശത്രുക്കള്‍ അവയ്ക്ക് കീടനാശിനി ഓരോ 10 ദിവസം കൂടുംബോലും ഡോസ് കുറച്ചു സ്പ്രേ ചെയ്യണം

0 comments:

Post a Comment